Thursday, November 11, 2010

തൈക്കല്‍ കേരള ചരിത്രത്തില്‍ - Why Thyckal is historic?

         അലകളുടെയും പുഴകളുടെയും നാടായ ആലപ്പുഴയുടെ തീര ദേസത്തെ പുരാതനവും മനോഹരവുമായ ഗ്രാമമാണ്‌ തൈക്കല്‍. കൊച്ചി തുറമുഖം വരുന്നതിനു മുന്‍പേ കേരള തീരത്തെ പ്രധാന തുറമുഖ ങ്ങളില്‍ ഒന്നായിരുന്നു തൈക്കല്‍.    1832  ല്‍ സ്റ്റ ബാലിനി മെത്ര പോലിത്ത തൈക്കല്‍ തുറ മുഖത്ത് നിന്നും കപ്പല്‍ കയറി റോമില്‍ പോയതായി ചവറ അച്ചന്‍റെ ഡയറി കുറിപ്പില്‍ രേഖ പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന്   1862 ല്‍ കാര്‍ത്തിക തിരുനാള്‍ മഹാ രാജാവിന്‍റെ കാലത്ത് അദ്ദേഹ ത്തിന്‍റെ ദിവാനായിരുന്ന രാജാ കേസവദാസ്  ആലപ്പുഴ കടല്‍ പാലവും ലൈറ്റ് ഹൌസും സ്ഥാപിച്ച് ആലപ്പുഴയെ തുറമുഖ നഗരമായി ഉയര്‍ത്തിയതാണ് തൈക്കല്‍ തുറമുഖ ത്തിന്‍റെ  പ്രാധാന്യം നഷടപ്പെടാന്‍ ഉണ്ടായ കാരണങ്ങളില്‍ ഒന്ന്. 

             ഇപ്പോഴത്തെ തൈക്കല്‍ കടപ്പുറത്ത് നിന്നും ഏകദേശം രണ്ടു കി.മി. കിഴക്കുമാറി അരങ്ങം പറമ്പ് - കൊച്ചി ബീച് തോടിനു കിഴക്കേ അരികിലായി കടക്കരപ്പള്ളി വില്ലജ് സര്‍വ്വേ   222/22B യില്‍ പെട്ട സ്ഥലത്ത് 1994  ല്‍ തോട് വെട്ടുമ്പോള്‍ ഒരു വലിയ മരത്തടിയില്‍ തട്ടുകയും കൂടുതല്‍ കുഴിച്ചപ്പോള്‍ ഒരു വലിയ പായക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് പുരാവസ്തു വകുപ്പ് നടത്തിയ പഠനങ്ങളില്‍ ടി കപ്പലുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന തടിക്കു  1010 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കാര്‍ബണ്‍ ഡാറ്റിംഗ് ടെസ്റ്റിലൂടെ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന്   2009  ല്‍ ടി സ്ഥലം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു എങ്കിലും കപ്പല്‍ പൂര്‍ണമായും പുറത്ത് എടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. 

Sunday, November 7, 2010

കരിമീനിനു പുതിയ പെരുമ

                    സര്‍ക്കാര്‍ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചതോടെ കരിമീന്‍ കൂടുതല്‍  പ്രസിധമാവുകയാണ്. വേമ്പനാട്ടു കായലിലും അഷ്ട മുടി കായലിലും സാധാരണയായി കണ്ടു വരുന്ന ശുദ്ധ ജല മത്സ്യമാണ് കരിമീന്‍  (Pearlspot ) ശാസ്ത്ര നാമം  Etroplus suratensis  എന്നാണ്. വേമ്പനാട്ടു കായലിലെ കരിമീനിനാണ് സ്വാദ് കൂടുതല്‍. ആലപ്പുഴ യിലെ ഭക്ഷണ ശാലകളില്‍, പ്രത്യേകിച്ച് ഷാപ്പുകളിലും ഹൌസ് ബോട്ടുകളിലും, കരിമീന്‍ പൊള്ളിച്ചത് , കരിമീന്‍ വറുത്തത്, കരിമീന്‍ മോളി എന്നിവ പ്രധാന വിഭവങ്ങള്‍ ആണ്. ഏതൊരാളുടെയും വായില്‍ കപ്പലോടിക്കാന്‍ പോന്നതാണ് ഇതിന്‍റെ സ്വാദ്. ആലപ്പുഴ യിലെ കരിമീന്‍റെ സ്വാദ് ലോക പ്രസസ്തമാണ്. കരിമീന്‍ ആസ്വദിക്കുന്നതിനു വേണ്ടി മാത്രം വിദേശികള്‍ ആലപ്പുഴ സന്ദര്‍ശിക്കാറുണ്ട്.
                      വേമ്പനാട്ടു കായല്‍  മലിനീകരണവും അനിയന്ത്രിതമായ മത്സ്യ ബന്ധനവും കായലിലെ കരിമീന്‍ സമ്പത്ത് കുറച്ചിട്ടുണ്ട്. വളരെ ശുദ്ധമായ ജലത്തില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്നവരാണ് കരിമീനുകള്‍. മാത്രമല്ല കരിമീന്‍ ജീവിത കാലം മുഴുവന്‍ ഒരേ ഇണയോടൊപ്പം കഴിയുന്നവയാണ് എന്ന് നിരീക്ഷിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ വളരെ കരുതലോടെയാണ് കരിമീന്‍ സംരക്ഷിക്കുന്നത്.
                         സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചതോടെ ഫിഷറീസ് വകുപ്പ് കരിമീന്‍ പ്രജനനത്തിനും കൃഷിക്കും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.  ആലപ്പുഴക്ക് വന്നാല്‍ കരിമീന്‍ കഴിക്കാതെ മടങ്ങരുത്. 

                        

Friday, November 5, 2010

കപ്പയും മത്തി കറിയും

ലോകത്തെ ഏറ്റവും ടേസ്റ്റ് ഉള്ള ഭക്ഷണം എന്തെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും കപ്പയും   മത്തി കറിയും ആണെന്ന്. ടേസ്റ്റ് മാത്രമല്ല പോഷക സമൃദ്ധമായ ഭക്ഷണവും  . മിതമായ വിലക്ക് സാര്‍വത്രികമായി കിട്ടുന്ന മത്തിയുടെ  ഗുണങ്ങള്‍ വളരെ ഏറെയാണ്‌. അടുത്ത  കാലത്തേ പഠനങ്ങള്‍ കാണിക്കുന്നത് മതിയില്‍ ഹൃദ്രോഗത്തെ തടയാന്‍ കഴിയുന്ന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ വളരെ വലിയ അളവില്‍ മത്തിയില്‍ അടങ്ങിയിരിക്കുന്നു.

           കേരളതീരത്ത് വളരെ സുലഭമായി കാണുന്ന മത്സ്യമാണ് മത്തി (Saradine)