അലകളുടെയും പുഴകളുടെയും നാടായ ആലപ്പുഴയുടെ തീര ദേസത്തെ പുരാതനവും മനോഹരവുമായ ഗ്രാമമാണ് തൈക്കല്‍. കൊച്ചി തുറമുഖം വരുന്നതിനു മുന്‍പേ കേരള തീരത്തെ പ്രധാന തുറമുഖ ങ്ങളില്‍ ഒന്നായിരുന്നു തൈക്കല്‍. 1832 ല്‍ സ്റ്റ ബാലിനി മെത്ര പോലിത്ത തൈക്കല്‍ തുറ മുഖത്ത് നിന്നും കപ്പല്‍ കയറി റോമില്‍ പോയതായി ചവറ അച്ചന്‍റെ ഡയറി കുറിപ്പില്‍ രേഖ പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് 1862 ല്‍ കാര്‍ത്തിക തിരുനാള്‍ മഹാ രാജാവിന്‍റെ കാലത്ത് അദ്ദേഹ ത്തിന്‍റെ ദിവാനായിരുന്ന രാജാ കേസവദാസ് ആലപ്പുഴ കടല്‍ പാലവും ലൈറ്റ് ഹൌസും സ്ഥാപിച്ച് ആലപ്പുഴയെ തുറമുഖ നഗരമായി ഉയര്‍ത്തിയതാണ് തൈക്കല്‍ തുറമുഖ ത്തിന്‍റെ പ്രാധാന്യം നഷടപ്പെടാന്‍ ഉണ്ടായ കാരണങ്ങളില്‍ ഒന്ന്.
ഇപ്പോഴത്തെ തൈക്കല്‍ കടപ്പുറത്ത് നിന്നും ഏകദേശം രണ്ടു കി.മി. കിഴക്കുമാറി അരങ്ങം പറമ്പ് - കൊച്ചി ബീച് തോടിനു കിഴക്കേ അരികിലായി കടക്കരപ്പള്ളി വില്ലജ് സര്‍വ്വേ 222/22B യില്‍ പെട്ട സ്ഥലത്ത് 1994 ല്‍ തോട് വെട്ടുമ്പോള്‍ ഒരു വലിയ മരത്തടിയില്‍ തട്ടുകയും കൂടുതല്‍ കുഴിച്ചപ്പോള്‍ ഒരു വലിയ പായക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് പുരാവസ്തു വകുപ്പ് നടത്തിയ പഠനങ്ങളില്‍ ടി കപ്പലുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന തടിക്കു 1010 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കാര്‍ബണ്‍ ഡാറ്റിംഗ് ടെസ്റ്റിലൂടെ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് 2009 ല്‍ ടി സ്ഥലം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു എങ്കിലും കപ്പല്‍ പൂര്‍ണമായും പുറത്ത് എടുക്കുവാന്‍ കഴിഞ്ഞിട്ടില്ല.


No comments:
Post a Comment