Sunday, November 7, 2010

കരിമീനിനു പുതിയ പെരുമ

                    സര്‍ക്കാര്‍ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചതോടെ കരിമീന്‍ കൂടുതല്‍  പ്രസിധമാവുകയാണ്. വേമ്പനാട്ടു കായലിലും അഷ്ട മുടി കായലിലും സാധാരണയായി കണ്ടു വരുന്ന ശുദ്ധ ജല മത്സ്യമാണ് കരിമീന്‍  (Pearlspot ) ശാസ്ത്ര നാമം  Etroplus suratensis  എന്നാണ്. വേമ്പനാട്ടു കായലിലെ കരിമീനിനാണ് സ്വാദ് കൂടുതല്‍. ആലപ്പുഴ യിലെ ഭക്ഷണ ശാലകളില്‍, പ്രത്യേകിച്ച് ഷാപ്പുകളിലും ഹൌസ് ബോട്ടുകളിലും, കരിമീന്‍ പൊള്ളിച്ചത് , കരിമീന്‍ വറുത്തത്, കരിമീന്‍ മോളി എന്നിവ പ്രധാന വിഭവങ്ങള്‍ ആണ്. ഏതൊരാളുടെയും വായില്‍ കപ്പലോടിക്കാന്‍ പോന്നതാണ് ഇതിന്‍റെ സ്വാദ്. ആലപ്പുഴ യിലെ കരിമീന്‍റെ സ്വാദ് ലോക പ്രസസ്തമാണ്. കരിമീന്‍ ആസ്വദിക്കുന്നതിനു വേണ്ടി മാത്രം വിദേശികള്‍ ആലപ്പുഴ സന്ദര്‍ശിക്കാറുണ്ട്.
                      വേമ്പനാട്ടു കായല്‍  മലിനീകരണവും അനിയന്ത്രിതമായ മത്സ്യ ബന്ധനവും കായലിലെ കരിമീന്‍ സമ്പത്ത് കുറച്ചിട്ടുണ്ട്. വളരെ ശുദ്ധമായ ജലത്തില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്നവരാണ് കരിമീനുകള്‍. മാത്രമല്ല കരിമീന്‍ ജീവിത കാലം മുഴുവന്‍ ഒരേ ഇണയോടൊപ്പം കഴിയുന്നവയാണ് എന്ന് നിരീക്ഷിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ വളരെ കരുതലോടെയാണ് കരിമീന്‍ സംരക്ഷിക്കുന്നത്.
                         സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചതോടെ ഫിഷറീസ് വകുപ്പ് കരിമീന്‍ പ്രജനനത്തിനും കൃഷിക്കും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.  ആലപ്പുഴക്ക് വന്നാല്‍ കരിമീന്‍ കഴിക്കാതെ മടങ്ങരുത്. 

                        

No comments:

Post a Comment