കാലചക്ര ഭ്രമണത്തിന്റെ അനിഷേധ്യമായ അനിവാര്യതയിലേക്ക് വീണ്ടും ഒരു ക്രിസ്മസ് കാലം കൂടി കടന്നു വരികയാണ്. പിറവി തിരുനാള്‍ ഒരു ജനതയുടെ സ്വപ്നത്തിന്‍റെ സാക്ഷാത്കാരമാണ്. ജീവിതം എന്നത് ആശയും നിരാശയും നിറഞ്ഞതാണ്. ഭൗതികമായ സമ്പത്തിന്‍റെ ഉള്ളയ്മയും ഇല്ലായ്മയുമാണ്. സ്നേഹവും വിദ്വേഷവും സമ്മിശ്രിതമാണെങ്കിലും ജീവിതം പൂര്‍ണമാക്കുന്നത് ഈ സംഘര്‍ഷങ്ങളില്‍ മാത്രമല്ല നാളയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകളില്‍ ആണ്. അത്തരമൊരു പ്രതീക്ഷയുടെ പൊന്‍ താരകമാണ് പുല്‍കൂട്ടിലെ പൊന്നുണ്ണി. അനന്ത വിഹായസ്സില്‍ ജ്വലിച്ചു നില്‍കുന്ന തേജോ ബിന്ദുവില്‍ എത്തിച്ചേരാന്‍ നമുക്കാവില്ലെങ്കിലും നെടുവീര്‍പ്പടക്കിയും കണ്ണീര്‍ തുടച്ചും നമുക്കൊന്ന് പുഞ്ചിരി തൂകാം. ജീവിതത്തിന്‍റെ നിലനില്‍പ്പ് നിരാശ കളിലും നിഷേധങ്ങളിലുമല്ല, മറിച്ച് പ്രതീക്ഷകളിലും സ്വപ്നങ്ങളിലുമാണ്. ആ കാത്തിരിപ്പിന്‍റെ പൂര്‍ത്തികരണമാണ് ക്രിസ്മസ്. നമുക്ക് കാത്തിരിക്കാം നമ്മുടെ ഹൃദയങ്ങളില്‍ ഒരു പുല്‍ക്കൂട് ഒരുക്കി ഉണ്ണിയുടെ പിറവിക്കായി.................
Saturday, December 4, 2010
Thursday, November 11, 2010
തൈക്കല്‍ കേരള ചരിത്രത്തില്‍ - Why Thyckal is historic?
അലകളുടെയും പുഴകളുടെയും നാടായ ആലപ്പുഴയുടെ തീര ദേസത്തെ പുരാതനവും മനോഹരവുമായ ഗ്രാമമാണ് തൈക്കല്‍. കൊച്ചി തുറമുഖം വരുന്നതിനു മുന്‍പേ കേരള തീരത്തെ പ്രധാന തുറമുഖ ങ്ങളില്‍ ഒന്നായിരുന്നു തൈക്കല്‍. 1832 ല്‍ സ്റ്റ ബാലിനി മെത്ര പോലിത്ത തൈക്കല്‍ തുറ മുഖത്ത് നിന്നും കപ്പല്‍ കയറി റോമില്‍ പോയതായി ചവറ അച്ചന്‍റെ ഡയറി കുറിപ്പില്‍ രേഖ പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് 1862 ല്‍ കാര്‍ത്തിക തിരുനാള്‍ മഹാ രാജാവിന്‍റെ കാലത്ത് അദ്ദേഹ ത്തിന്‍റെ ദിവാനായിരുന്ന രാജാ കേസവദാസ് ആലപ്പുഴ കടല്‍ പാലവും ലൈറ്റ് ഹൌസും സ്ഥാപിച്ച് ആലപ്പുഴയെ തുറമുഖ നഗരമായി ഉയര്‍ത്തിയതാണ് തൈക്കല്‍ തുറമുഖ ത്തിന്‍റെ പ്രാധാന്യം നഷടപ്പെടാന്‍ ഉണ്ടായ കാരണങ്ങളില്‍ ഒന്ന്.
ഇപ്പോഴത്തെ തൈക്കല്‍ കടപ്പുറത്ത് നിന്നും ഏകദേശം രണ്ടു കി.മി. കിഴക്കുമാറി അരങ്ങം പറമ്പ് - കൊച്ചി ബീച് തോടിനു കിഴക്കേ അരികിലായി കടക്കരപ്പള്ളി വില്ലജ് സര്‍വ്വേ 222/22B യില്‍ പെട്ട സ്ഥലത്ത് 1994 ല്‍ തോട് വെട്ടുമ്പോള്‍ ഒരു വലിയ മരത്തടിയില്‍ തട്ടുകയും കൂടുതല്‍ കുഴിച്ചപ്പോള്‍ ഒരു വലിയ പായക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് പുരാവസ്തു വകുപ്പ് നടത്തിയ പഠനങ്ങളില്‍ ടി കപ്പലുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന തടിക്കു 1010 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കാര്‍ബണ്‍ ഡാറ്റിംഗ് ടെസ്റ്റിലൂടെ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് 2009 ല്‍ ടി സ്ഥലം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു എങ്കിലും കപ്പല്‍ പൂര്‍ണമായും പുറത്ത് എടുക്കുവാന്‍ കഴിഞ്ഞിട്ടില്ല.
Sunday, November 7, 2010
കരിമീനിനു പുതിയ പെരുമ
സര്‍ക്കാര്‍ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചതോടെ കരിമീന്‍ കൂടുതല്‍ പ്രസിധമാവുകയാണ്. വേമ്പനാട്ടു കായലിലും അഷ്ട മുടി കായലിലും സാധാരണയായി കണ്ടു വരുന്ന ശുദ്ധ ജല മത്സ്യമാണ് കരിമീന്‍ (Pearlspot ) ശാസ്ത്ര നാമം Etroplus suratensis എന്നാണ്. വേമ്പനാട്ടു കായലിലെ കരിമീനിനാണ് സ്വാദ് കൂടുതല്‍. ആലപ്പുഴ യിലെ ഭക്ഷണ ശാലകളില്‍, പ്രത്യേകിച്ച് ഷാപ്പുകളിലും ഹൌസ് ബോട്ടുകളിലും, കരിമീന്‍ പൊള്ളിച്ചത് , കരിമീന്‍ വറുത്തത്, കരിമീന്‍ മോളി എന്നിവ പ്രധാന വിഭവങ്ങള്‍ ആണ്. ഏതൊരാളുടെയും വായില്‍ കപ്പലോടിക്കാന്‍ പോന്നതാണ് ഇതിന്‍റെ സ്വാദ്. ആലപ്പുഴ യിലെ കരിമീന്‍റെ സ്വാദ് ലോക പ്രസസ്തമാണ്. കരിമീന്‍ ആസ്വദിക്കുന്നതിനു വേണ്ടി മാത്രം വിദേശികള്‍ ആലപ്പുഴ സന്ദര്‍ശിക്കാറുണ്ട്.
വേമ്പനാട്ടു കായല്‍ മലിനീകരണവും അനിയന്ത്രിതമായ മത്സ്യ ബന്ധനവും കായലിലെ കരിമീന്‍ സമ്പത്ത് കുറച്ചിട്ടുണ്ട്. വളരെ ശുദ്ധമായ ജലത്തില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്നവരാണ് കരിമീനുകള്‍. മാത്രമല്ല കരിമീന്‍ ജീവിത കാലം മുഴുവന്‍ ഒരേ ഇണയോടൊപ്പം കഴിയുന്നവയാണ് എന്ന് നിരീക്ഷിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ വളരെ കരുതലോടെയാണ് കരിമീന്‍ സംരക്ഷിക്കുന്നത്.
സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചതോടെ ഫിഷറീസ് വകുപ്പ് കരിമീന്‍ പ്രജനനത്തിനും കൃഷിക്കും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ആലപ്പുഴക്ക് വന്നാല്‍ കരിമീന്‍ കഴിക്കാതെ മടങ്ങരുത്.
Friday, November 5, 2010
കപ്പയും മത്തി കറിയും
ലോകത്തെ ഏറ്റവും ടേസ്റ്റ് ഉള്ള ഭക്ഷണം എന്തെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും കപ്പയും മത്തി കറിയും ആണെന്ന്. ടേസ്റ്റ് മാത്രമല്ല പോഷക സമൃദ്ധമായ ഭക്ഷണവും . മിതമായ വിലക്ക് സാര്‍വത്രികമായി കിട്ടുന്ന മത്തിയുടെ ഗുണങ്ങള്‍ വളരെ ഏറെയാണ്. അടുത്ത കാലത്തേ പഠനങ്ങള്‍ കാണിക്കുന്നത് മതിയില്‍ ഹൃദ്രോഗത്തെ തടയാന്‍ കഴിയുന്ന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ വളരെ വലിയ അളവില്‍ മത്തിയില്‍ അടങ്ങിയിരിക്കുന്നു.
കേരളതീരത്ത് വളരെ സുലഭമായി കാണുന്ന മത്സ്യമാണ് മത്തി (Saradine)
കേരളതീരത്ത് വളരെ സുലഭമായി കാണുന്ന മത്സ്യമാണ് മത്തി (Saradine)
Sunday, October 31, 2010
ചേരക്കോഴികള്‍ Darter
വംശനാശ ഭീഷണി നേരിടുന്ന ചേരക്കോഴികളുടെ (Darter ) (Anhinga rufa melanogaster ) ഏറ്റവും വലിയ പ്രജനന കേന്ദ്രം, 150കൂടുകള്‍ ആദിക്കാട്ടുകുളങ്ങര യില്‍ കണ്ടെത്തി. 1993 നില്‍ നടത്തിയ സര്‍വേ യില്‍ 64 ചേരക്കോഴികള്‍ മാത്രമാണ് കേരളത്തില്‍ കണ്ടെത്തിയിരുന്നത്. ആദിക്കാട്ടുകുളങ്ങര യില്‍ ഇപ്പോള്‍ 750ചേരക്കോഴികള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
Saturday, October 30, 2010
Lady Presiding Officer Attacked
പ്രിസൈടിംഗ് ഓഫീസറായിരുന്ന ചേര്‍ത്തല കണ്ടമംഗലം സ്കൂളിലെ പ്രിന്സിപലായ ശ്രിമതി ഉഷയെ സാമൂഹ്യ ദ്രോഹികള്‍ പോളിംഗ് ബൂത്തില്‍ വെച്ച് ബാലെറ്റ് പെപ്പെര്‍ തട്ടിയെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതില്‍ പ്രതിഷേധിക്കുന്നു. പോളിംഗ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ സംരക്ഷണം നല്‍കുവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. മാത്രമല്ല പോളിംഗ് സ്റെഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങലില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യം ഉറപ്പുവരുതെണ്ടാതാണ്.
Wednesday, October 27, 2010
Presiding Officer Attacked
A man attacked a woman polling official at the Kanjikuzhy S.L. Puram booth on Monday for not allowing him to vote without documents. The police said Sunil Kumar tried to snatch a ballot paper from T. Usha, presiding officer, and kicked her when she fell on the ground after he slapped her. He and two polling agents who supported him fled the scene. Ms. Usha lodged a complaint with District Collector P. Venugopal. Superintendent of Police A. Akbar took her statement and registered a case against five persons. — Staff Reporter, The Hindu, 25.10.2010
Saturday, October 9, 2010
Feast of St Francis of Assisi
The feast of St.Francis of Assisi, The patron saint of Thyckal, is being celebrated the 10th of October 2010.
Subscribe to:
Comments (Atom)






